കൊല്ലം : (www.panoornews.in) ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. അമ്മയുടെ കൂടെ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഇയാളെ പൊലീസ് പിടികൂടി.


കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. കുട്ടിയുടെ അമ്മയുടെ ആദ്യ ഭർത്താവ് മരിച്ച ശേഷം, രണ്ടാമത് വിവാഹം കഴിച്ച ബന്ധത്തിലാണ് ഈ പെൺകുട്ടി ജനിച്ചത്.തുടർന്ന് രണ്ടാം ഭർത്താവും മരിച്ചതോടെ, കഴിഞ്ഞ രണ്ട് വർഷമായി പ്രതി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം.
കുട്ടിയുടെ അമ്മ ഒരു ഹോം നഴ്‌സായി ജോലി ചെയ്യുന്നതിനാൽ മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. വാഗമണ്ണിൽ നിന്ന് പിടിയിലായ പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറും.
Pregnant ninth-grade student in Kollam; Kannur native hotel employee arrested
